ലുലു ഐപിഒ പ്രഖ്യാപിച്ചു; ഓഹരി ആര്‍ക്കൊക്കെ വാങ്ങാം?

lulu 2

അബുദാബി: അബുദാബിയിലെ ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തുടക്കമിട്ടു. ലുലു റീട്ടെയ്‌ലിന്റെ 2.58 ബില്യണ്‍ ഓഹരികള്‍ അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.

ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കും. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5 വരെ ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാം. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. നവംബര്‍ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചിട്ടുണ്ട്.

അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എന്ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേര്‍മസ് യുഎഇ, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മാഷ്‌റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ യാത്രയില്‍ പങ്കുചേരാന്‍ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുെവന്നും ം.എ യൂസഫലി പറഞ്ഞു.

ആര്‍ക്കൊക്കെ ഓഹരി വാങ്ങാം?

യുഎഇ പൗരന്മാര്‍ക്കും യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഐപിഒയില്‍ പങ്കെടുക്കാം. ലുലു റീട്ടെയ്ല്‍ ഓഹരികള്‍ അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് (എഡിഎക്‌സ്) ലിസ്റ്റ് ചെയ്യുന്നത്. എഡിഎക്‌സില്‍ നിന്ന് ലഭിച്ച നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍ഐഎന്‍) ഉള്ളവര്‍ക്കേ ഐപിഒയില്‍ പങ്കെടുക്കാനാകൂ. യുഎഇയില്‍ ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം. ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ടിന് സമാനമാണ് എന്‍ഐഎന്‍. ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (ഡിഎഫ്എം) ഐപിഒ, ഓഹരി നിക്ഷേപങ്ങള്‍ക്ക് ദുബായ് സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയില്‍ (സിഎസ്ഡി) നിന്നുള്ള എന്‍ഐഎന്‍ വേണം.

ഐപിഒയില്‍ പങ്കെടുക്കാനും ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും, നിക്ഷേപത്തിന്റെ തല്‍സ്ഥിതി അറിയാനും എന്‍ഐഎന്‍ വേണം. എന്‍ഐഎന്‍ എന്നത് ഒരു തിരിച്ചറിയല്‍ (ഐഡന്റിഫിക്കേഷന്‍) നമ്പറാണ്. എഡിഎക്‌സിന്റെ അബുദാബി, അല്‍ ഐന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ നിന്ന് എന്‍ഐഎന്‍ നേടാം. അല്ലെങ്കില്‍ എഡിഎക്‌സ് അംഗീകൃത ബ്രേക്കറേജ് സ്ഥാപനങ്ങളെ സമീപിച്ചും എഡിഎക്‌സിന്റെ സമി (sahmi) എന്ന ആപ്ലിക്കേഷനിലൂടെയും എന്‍ഐഎന്‍ ലഭിക്കും.

ഏതൊക്കെ രേഖകള്‍ വേണം?

യുഎഇ പൗരന്മാര്‍ക്ക് അസ്സല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡോ യുഎഇ പാസോ (ഡഅഋ ജമ)ൈ സമര്‍പ്പിച്ച് എളുപ്പത്തില്‍ എന്‍ഐഎന്‍ നേടാം. വിദേശികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും വേണം. എന്‍ഐഎന്‍ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ടും അനിവാര്യമാണ്. ഇത് ജോയിന്റ് അക്കൗണ്ടാകരുത്. നിക്ഷേപ ഇടപാടുകള്‍ നടത്താനും പിന്നീട് ഡിവിഡന്റ് (ലാഭവിഹിതം) നേടാനും ബാങ്ക് അക്കൗണ്ട് വേണം. കെവൈസി വിവരങ്ങളും നിശ്ചിത ഫീസും നല്‍കി അപേക്ഷിക്കാം. രേഖകള്‍ പരിശോധിക്കുന്ന അതോറിറ്റി, നിശ്ചിത പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ എന്‍ഐഎന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading