സിംബാബ്വെയില്‍ ബസിന് തീപിടിച്ച് എട്ട് മരണം

IMG 20240619 WA0003

ഹരാരെ: സിംബാബ്വെയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഹരാരെയുടെ വടക്കുകിഴക്കുള്ള ചെറുപട്ടണമായ മറോണ്ടേരയില്‍ നടന്ന ബെര്‍ണാഡ് മിസെക്കി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മണികലാന്‍ഡ് പ്രവിശ്യയിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിച്ചത്. ജൂണ്‍ 17നായിരുന്നു സംഭവം.

എട്ട് പേര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം പൊള്ളലേറ്റതായി പോലീസ് വക്താവ് പോള്‍ ന്യാതി എഎഫ്പിയോട് പറഞ്ഞു. 50 പേര്‍ക്ക് പരിക്കേറ്റതായും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല, ഡിഎന്‍എ പരിശോധന നടത്തണം. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading