ദോഹ: ഖത്തറില്‍ ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന്റെ ആദ്യ ദിനം നാളെ (ജൂണ്‍ 20) അടയാളപ്പെടുത്തുമെന്ന് ഖത്തര്‍ കാലാവസ്ഥ അറിയിച്ചു. ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ സമയമായിരിക്കും നാളെയെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഖത്തര്‍ വെതര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നേരിട്ട് തലയ്ക്ക് മുകളിലായി സൂര്യന്‍ എത്തും. ചൂടുള്ള കാലാവസ്ഥയില്‍ പൊതുജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ചൂടില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശ വീഡിയോയും ഖത്തര്‍ വെതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
