ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒന്‍പത് പേര്‍ മരിച്ചു. കള്ളക്കുറിച്ചിയിലാണ് സംഭവം. കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പുതുച്ചേരി ജിപ്‌മെര്‍ എന്നിവിടങ്ങളിലായി നിരവധിപേര്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം വ്യാജ മദ്യമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ശരവണ്‍കുമാര്‍ ശെഖാവത്ത് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ മദ്യപിക്കുന്ന ആള്‍ അല്ലായിരുന്നുവെന്നു അദ്ദേഹം പ്രതികരിച്ചു. മരിച്ചവരുടേയും ചികിത്സയിലുള്ളവരുടേയും പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വ്യാജ മദ്യം വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
