യുഎഇ സന്ദര്‍ശന വിസ; യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ്

IMG 20240619 WA0006

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്റുമാര്‍ക്കും എയര്‍ലൈനുകളുടെ നിര്‍ദേശം ലഭിച്ചു. ”ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ ആവശ്യമായ രേഖകള്‍ കരുതണം” എന്നാണ് പ്രധാന നിര്‍ദേശം.

സാധുവായ പാസ്പോര്‍ട്ടുകള്‍, റിട്ടേണ്‍ ടിക്കറ്റുകള്‍, താമസ വിശദാംശങ്ങള്‍, സാമ്പത്തിക തെളിവുകള്‍ എന്നിവ നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, അവരുടെ പാസ്പോര്‍ട്ടിന് യുഎഇയിലെ പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണമെന്നും എയര്‍ലൈന്‍സ് നിര്‍ദേശിച്ചു.

നിലവില്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകുന്ന ഒരാള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവ്, ഒരു മാസത്തെ വിസയ്ക്ക് 3,000 ദിര്‍ഹം (ഏകദേശം 68,000 രൂപ), കൂടുതല്‍ കാലം താമസിക്കാന്‍ 5,000 ദിര്‍ഹം എന്നിവയും ബന്ധുക്കളുടെ അധിക രേഖകളും കൈവശം വയ്ക്കണം. അല്ലെങ്കില്‍ യുഎഇയിലെ താമസക്കാരായ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന നിരവധി എയര്‍ലൈനുകളില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചതായി യുഎഇയിലെ ട്രാവല്‍ ഏജന്റുമാരും പറഞ്ഞു. സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, മറ്റ് എയര്‍ലൈനുകള്‍ എന്നിവയില്‍ നിന്ന് ഞങ്ങള്‍ക്ക് സര്‍ക്കുലറുകള്‍ ലഭിച്ചതായും അവര്‍ വ്യക്തമാക്കി. ആവശ്യമായ രേഖകള്‍ ഇല്ലാത്ത യാത്രക്കാരെ തിരിച്ചയക്കും. ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാര്‍ക്ക് പുറപ്പെടുന്ന വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നിഷേധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിംഗ് ഏജന്‍സിയില്‍ നിന്ന് ഡെബിറ്റ് ചെയ്യുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

യാത്ര നിഷേധിക്കപ്പെട്ടുന്നവരുടെ മടക്കയാത്രയുടെ ചെലവ് ട്രാവല്‍ ഏജന്‍സികള്‍ വഹിക്കേണ്ടിവരും. യുഎഇയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടാല്‍, യാത്രക്കാരനെ സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുന്നത് എയര്‍ലൈനിന്റെ ഉത്തരവാദിത്തമാണെന്നും ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ട്രാവല്‍സ് അധികൃതര്‍ പറഞ്ഞു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading