അബുദാബി: യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ‘1-ഡേ ടെസ്റ്റ്’ പ്രഖ്യാപിച്ചു. ഒരു ദിവസത്തില്‍ തന്നെ ലൈസന്‍സിനുള്ള എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കുന്നതാണ് പുതിയ സംരംഭം. വണ്‍ ഡേ ടെസ്റ്റിലൂടെ അപേക്ഷകരുടെ ലേണേഴ്‌സ് പരീക്ഷ, കണ്ണ് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കും.
ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്കാണ് ഏകദിന ടെസ്റ്റിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഷാര്‍ജയും റാസല്‍ഖൈമയും വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു.
