സൗദി അറേബ്യ പുണ്യസ്ഥലങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് ഫ്‌ളൈയിംഗ് ടാക്‌സികള്‍ അവതരിപ്പിച്ചു

IMG 20240613 WA0001

മക്ക: സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് ഫ്‌ളൈയിംഗ് ടാക്‌സികള്‍ അവതരിപ്പിച്ചു. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ (ജിഎസിഎ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സാലിഹ് അല്‍ ജാസര്‍ സെല്‍ഫ് ഡ്രൈവിംഗ് ഫ്ളയിംഗ് ടാക്സികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ ടാക്‌സികള്‍ ഉപയോഗിക്കും. ലോകത്തിലെ ആദ്യ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസാണിത്.

വിമാനം പൂര്‍ണമായും വൈദ്യുതോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍ പ്രധാനമായും അടിയന്തര സേവനങ്ങള്‍ക്കും ഹജ്ജിനുള്ള ചരക്കുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും ഗതാഗതത്തിനും ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകരുടെ യാത്രാ സമയം കുറയ്ക്കുന്നതിന് ഫ്‌ളൈയിംഗ് ടാക്‌സികള്‍ സഹായിക്കും. നൂതനമായ എയര്‍ മൊബിലിറ്റി പ്രാപ്തമാക്കുന്നതിനുള്ള റോഡ്മാപ്പ് ഇതിനായി ഉപയോഗിക്കും. ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ത്ത് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading