ഈദ് അല്‍ അദ്ഹ; ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

IMG 20240613 WA0002

ദോഹ: ഖത്തറില്‍ ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) അവധി ദിവസങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) പ്രഖ്യാപിച്ചു. ജൂണ്‍ 16, ഞായറാഴ്ച മുതല്‍ ജൂണ്‍ 21, വെള്ളിയാഴ്ച വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്. ഈദ് അവധിക്കാലത്ത് രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തിക്കും.

പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍:

  1. അല്‍ വക്ര
  2. അല്‍ മതര്‍-ഓള്‍ഡ് എയര്‍പോര്‍ട്ട്
  3. അല്‍ മഷാഫ്
  4. അല്‍ തുമാമ
  5. റൗദത്ത് അല്‍ ഖൈല്‍
  6. ഒമര്‍ ബിന്‍ അല്‍ ഖത്താബ്
  7. അല്‍ സദ്ദ്
  8. ലീബൈബ്
  9. ഗരാഫത്ത് അല്‍ റയ്യാന്‍
  10. മദീനത്ത് ഖലീഫ
  11. അബൂബക്കര്‍ അല്‍ സിദ്ദിഖ്
  12. അല്‍ റയ്യാന്‍
  13. മെസൈമീര്‍
  14. മുഐതര്‍
  15. അല്‍ ഖോര്‍
  16. അല്‍ റുവൈസ്
  17. അല്‍ ഷീഹാനിയ
  18. വെസ്റ്റ് ബേ
  19. ഉം സലാല്‍
  20. അല്‍ ജുമൈലിയ (on call)

ഈ ആരോഗ്യകേന്ദ്രങ്ങളിലെ ഫാമിലി മെഡിസിനും സഹായ സേവനങ്ങളും രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. വെസ്റ്റ് ബേ, ഉം സലാല്‍ ഒഴികെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയുെ ലഭ്യമാകും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍ കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്‌മെന്റുകള്‍ പ്രകാരം രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുമാണ് പ്രവര്‍ത്തന സമയം. ലബൈബ്, റൗദത്ത് അല്‍ ഖൈല്‍ കേന്ദ്രങ്ങളില്‍ ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ദിവസവും പ്രവര്‍ത്തിക്കും.

പ്രീമാരിറ്റല്‍ സ്‌ക്രീനിംഗ് ക്ലിനിക്ക് ജൂണ്‍ 17, തിങ്കളാഴ്ച അല്‍ മഷാഫ് ഹെല്‍ത്ത് സെന്ററില്‍ വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്ററില്‍ ജൂണ്‍ 18, ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 2 വരെയും പ്രവര്‍ത്തിക്കും. ലബൈബ് ഹെല്‍ത്ത് സെന്ററില്‍ ജൂണ്‍ 20, വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും സേവനങ്ങള്‍ ലഭിക്കും.

അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ PHCC 11 ആരോഗ്യ കേന്ദ്രങ്ങളെ നിയോഗിച്ചിട്ടുണ്ട്.

അല്‍ ഷീഹാനിയ, അബു ബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ കഅബാന്‍, ഗരാഫ അല്‍ റയ്യാന്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ കരാന (മുതിര്‍ന്നവര്‍ക്ക് മാത്രം), മുഐതര്‍, അല്‍ റുവൈസ്, ഉം സലാല്‍, അല്‍ മഷാഫ്, അല്‍ സദ്ദ് (മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും) എന്നിവ ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

അതേസമയം മരുന്നുകളുടെ ഹോം ഡെലിവറി സേവനം ജൂണ്‍ 16, 17 തീയതികളില്‍ ലഭ്യമാകില്ലെന്നും ജൂണ്‍ 18 മുതല്‍ സേവനം പുനരാരംഭിക്കുമെന്നും PHCC അറിയിച്ചു. എന്നാല്‍ ഫോണ്‍ വഴി മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ നല്‍കുന്ന കോള്‍ സെന്റര്‍ (16000) ആഴ്ചയില്‍ 24/7 പ്രവര്‍ത്തിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading