കുവൈത്തിലെ തീപിടുത്തം; മരണപ്പെട്ടവരില്‍ 21 ഇന്ത്യക്കാർ, അനുശോചിച്ച് പ്രധാനമന്ത്രി, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചു

IMG 20240612 WA001028129 min7E2 2

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഏറെ വേദനയുണ്ടാക്കുന്നുവെന്നും എക്‌സില്‍ കുറിച്ചു. ആവശ്യമായ സഹായം നല്‍കാന്‍ കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. അടിയന്തരമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് പോകും. മരണപ്പെട്ടവരുടെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുക, പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നിവ ഏകോപിപ്പിക്കുന്നതിനാണ് സഹമന്ത്രി കുവൈത്തിലേക്ക് പോകുന്നത്.

അപകടത്തില്‍ 41 പേര്‍ മരണപ്പെട്ടതായാണ് വിവരം. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +965 65505246 എന്ന നമ്പറില്‍ ബന്ധപ്പെടാം.

അന്‍പതോളം പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിറ്റിട്ടുണ്ട്. 11 മലയാളികള്‍ മരണപ്പെട്ടതായാണ് വിവരം. നിരവധി മലയാളികള്‍ ജോലിചെയ്തിരുന്ന കമ്പനിയുടെ ക്യാമ്പിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി (NBTC) ക്യാമ്പിലാണ് തീപിടിച്ചത്. പുക ശ്വസിച്ചും തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയുമാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം.

കുവൈത്തിലെ അല്‍- അദാന്‍ ആശുപത്രിയില്‍ 30 പേരും ജഹ്‌റ,ഫര്‍വാനിയ ആശുപത്രികളില്‍ 6 പേരും ചികിത്സയിലുള്ളതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading