കുവൈത്തിലെ തീപിടുത്തം; മരണപ്പെട്ടവരില്‍ 11 മലയാളികളും, വിവരങ്ങള്‍ പുറത്ത്

IMG 20240612 WA0015 2

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടിത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 11 മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ ഒരാള്‍ കൊല്ലം, പൂയപ്പള്ളി സ്വദേശി ഷമീര്‍ ആണെന്ന് സ്ഥിരീകരിച്ചു.

മരണപ്പെട്ടവരുടെ വിവരങ്ങള്‍:

ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പി.വി , വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചത്.

മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയുടെ നാലാം നമ്പര്‍ ക്യാംപിലാണ് അഗ്‌നിബാധയുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമെന്നാണ് വിവരം.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading