കുവൈത്ത് സിറ്റി: കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ 49 കടന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് മരണസംഖ്യ പുറത്തുവിട്ടത്. നിരവധി ഇന്ത്യക്കാര്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മരണപ്പെട്ടവരില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദര്‍ശിച്ചു.
ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പുറത്തുവിട്ടു. വിവരങ്ങള്‍ക്കായി +965 65505246 എന്ന നമ്പറില്‍ ബന്ധപ്പെടാം.
മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിക്ക് കീഴിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ഉടമകളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
