താപനില ഉയരുന്നു; ദുബായില്‍ വാഹനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

img 20240605 wa0010

ദുബായ്: താപനില ഉയരുന്ന സാഹചര്യത്തില്‍ ദുബായ് ആര്‍ടിഎ കാറുകള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാഹനങ്ങള്‍ക്കുണ്ടാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ കുറയ്ക്കുക ലക്ഷ്യമിട്ടാണിത്. താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനാല്‍, വാഹനങ്ങള്‍ പതിവായി പരിശോധിക്കണമെന്ന് ദുബായ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണികള്‍ പെട്ടെന്നുള്ള മെക്കാനിക്കല്‍ തകരാറുകള്‍ കുറയ്ക്കാനും ട്രാഫിക് അപകടങ്ങള്‍ തടയാനും സഹായിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പറഞ്ഞു. ബോധവല്‍ക്കരണ കാമ്പെയ്നിന്റെ ഭാഗമായി സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതോറിറ്റി പങ്കുവെച്ചു.

  • ടയറുകള്‍
  • ബ്രേക്കുകള്‍
  • ഓയിലുകള്‍
  • തണുപ്പിക്കുന്ന ദ്രാവകങ്ങള്‍
  • എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍
  • ബാറ്ററികള്‍
  • ലൈറ്റുകള്‍
  • വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍
  • വെള്ളം ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്നും അതോറിറ്റി അറിയിച്ചു

ലൈസന്‍സ് പുതുക്കുമ്പോള്‍ വാര്‍ഷിക വാഹന പരിശോധന ആവശ്യമാണെങ്കിലും, എല്ലാ ദിവസവും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading