നിര്‍ദേശങ്ങള്‍ ലംഘിച്ച് ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചു, ഖത്തറില്‍ 313 പേര്‍ അറസ്റ്റില്‍

1q 33

ദോഹ: ഖത്തറില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 313 പേര്‍ അറസ്റ്റിലായി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും പ്രസിദ്ധീകരിച്ചതിനുമാണ് അറസ്റ്റ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 313 വ്യക്തികളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പിന്റെ പിടിയിലായതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തെ 194 പേരും ഇതേ നിയമലംഘനത്തിന് പിടിയിലായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് നിശ്ചിത സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളുടേയും ഫോട്ടോകളും വീഡിയോകളും എടുക്കുക, ഔദ്യോഗികമല്ലാത്ത വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. അതേസമയം അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ഫോട്ടോകളോ വീഡിയോകളോ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading