ദോഹ: ഖത്തറില്‍ നിയമലംഘനം നടത്തിയ 39 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന കീഴിലെ ജനറല്‍ ഡയറക്ടറേറ്റിന്റേതാണ് നടപടി. റോഡില്‍ വാഹനമോടിക്കുമ്പോള്‍ മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിച്ചതിനാണ് നടപടി. ഡ്രൈവര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 ലംഘിച്ചതിനാണ് നടപടി. ശല്യപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ റോഡുകളില്‍ ഓടിക്കാന്‍ പാടില്ലെന്നും എല്ലാ വാഹനങ്ങളിലും ശരിയായി പ്രവര്‍ത്തിക്കുന്ന സൈലന്‍സര്‍ ഘടിപ്പിക്കണമെന്നുമാണ് വ്യവസ്ഥ.
കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും അനുവദനീയമായ ശബ്ദ നിലവാരം സംബന്ധിച്ച് ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
