ദോഹ: ഖത്തറില്‍ ഹയ്യ വിസയില്‍ കുടുങ്ങിയവര്‍ക്ക് രജിസ്‌ട്രേഷനുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.
നിലവില്‍ ടൂറിസ്റ്റ് വിസയിലോ ഹ്രസ്വകാല സന്ദര്‍ശക വിസയിലോ (ഹയ്യ A1 വിസ കൈവശമുള്ളവര്‍) ഖത്തറില്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ നല്‍കിയിരിന്ന ലിങ്ക് അസാധുവായതിനാല്‍ പുതിയ ഗൂഗിള്‍ ഫോം ലിങ്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്.
ലിങ്കില്‍ കയറി അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കമെന്നാണ് എംബസിയുടെ നിര്‍ദേശം.
(ഉയര്‍ന്ന ട്രാഫിക്കും സാങ്കേതിക പരിമിതികളും കാരണം നേരത്തെ നല്‍കിയ ലിങ്ക് അസാധുവായിട്ടുണ്ട്. ദയവായി ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത ലിങ്ക് ഉപയോഗിക്കുക. )
ഖത്തറില്‍ താമസക്കാരല്ലാത്ത കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൃത്യമായ എണ്ണവും വിശദാംശങ്ങളും കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണിതെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
