ദോഹ: മലയാളം സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ ടീസര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും ഖത്തറില്‍ നടന്നു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങ്.
അഭിനേതാക്കളായ നരേന്‍, കൈലാഷ്, ഷാജു ശ്രീധര്‍, നായിക റോസ്മിന്‍, നിര്‍മാതാവ് ലിസി ഫെര്‍ണാണ്ടസ്, സംഗീത സംവിധായകന്‍ ഗൗതം വിന്‍സന്റ്, ഗായകന്‍ സോണി മോഹന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ രാജന്‍ ആശംസകള്‍ അറിയിച്ചു. ഖത്തറിലെ വ്യവസായ കലാ സാഹിത്യ സാംസകാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
