ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. നാഷണല്‍ ഡേ ആചരിക്കുന്ന ഡിസംബര്‍ 18, വ്യാഴാഴ്ച രാജ്യത്ത് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചത്തെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ രണ്ട് ദിവസവും ശനി കൂടി അവധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയും ലഭിക്കും. ഡിസംബര്‍ 21 ഞായറാഴ്ച മുതല്‍ ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
