ദോഹ: ഖത്തറില്‍ 2026 ജനുവരി 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് വൊഖൂദ് (WOQOD) ഇലക്ട്രോണിക് ഇന്ധന ടാഗ് സൗജന്യമായി ലഭ്യമാകും. ഖത്തര്‍ ഫ്യൂവല്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച പുതിയ ഓഫര്‍ പ്രകാരം, വ്യക്തിഗത ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കും ഖത്തറിലുടനീളമുള്ള പെട്രോള്‍ സ്റ്റേഷനുകളില്‍ സൗജന്യ ഇന്‍സ്റ്റാളേഷനോടുകൂടിയ WOQODe ടാഗ് ലഭിക്കും.
അതേസമയം ദുരുപയോഗിച്ചതും കേടായതുമായ ഇന്ധന ടാഗുകള്‍ അംഗീകൃത നിരക്കുകള്‍ക്ക് അനുസൃതമായി മാറ്റിസ്ഥാപിക്കാന്‍ ഫീസ് ബാധകമാകുമെന്നും വൊഖൂദ് വ്യക്തമാക്കി. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക്, ഒരു ടാഗിന് 9 ഖത്തര്‍ റിയാല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ബാധകമായിരിക്കും.
എന്നാല്‍ ആറ് മാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടാഗ് ഇന്‍സ്റ്റാളേഷന്‍ നല്‍കുന്നത്. അതേസമയം മറ്റെല്ലാ സ്റ്റാന്‍ഡേര്‍ഡ് ഇന്ധന വിതരണ നിബന്ധനകളും വ്യവസ്ഥകളും പ്രാബല്യത്തില്‍ തുടരും. ഓഫറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കും പൂര്‍ണ്ണ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
