ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ സമുദ്രഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) മുതല്‍ ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടല്‍ വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. സമുദ്ര നാവിഗേഷനും സമുദ്ര കപ്പല്‍ ടൂറിസ്റ്റ് സേവനങ്ങള്‍, വിനോദം, മത്സ്യബന്ധനം, ജെറ്റ് സ്‌കീസുകള്‍, സമാനമായ കപ്പല്‍ സര്‍വീസുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയം (MOT) സമുദ്ര കപ്പല്‍ ഉടമകളോട് ആവശ്യപ്പെട്ടു.
ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്ന്, ഡിസംബര്‍ 16 ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ ഡിസംബര്‍ 19, വെള്ളിയാഴ്ച രാവിലെ 8 മണി വരെ ഈ നിയന്ത്രണം പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ദേശീയ ദിന പരിപാടികളുടെ വിജയം ഉറപ്പാക്കാന്‍ അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
