ഖത്തർ – ബഹ്‌റൈൻ ഫെറി സർവീസ്: വിശദ വിവരങ്ങൾ; ടിക്കറ്റ് ബുക്ക്‌ ചെയ്യേണ്ടവിധം

InShot 20251108 160626875

ദോഹ: ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് മിനിറ്റുകൾക്കുള്ളിൽ യാത്ര സാധ്യമാകുന്ന ഫെറി സർവീസിന് കഴിഞ്ഞദിവസം തുടക്കമായിരുന്നു.  ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ സമുദ്ര യാത്രാ പാതയാണ് ആരംഭിച്ചത്. 

യാത്രക്കാർക്ക് മാത്രമുള്ള നേരിട്ടുള്ള ഫെറി സർവീസാണിത്. വടക്കൻ ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സാദ മറീനയുമായി ബന്ധിപ്പിക്കുന്ന ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) ഉൾക്കൊള്ളുന്നതാണ് പാത. ഫെറി സർവീസിന് 70-80 മിനിറ്റ് എടുക്കും. MASAR ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.

ആദ്യ ഘട്ടത്തിൽ, ജിസിസി പൗരന്മാർക്ക് മാത്രമേ സേവനം ലഭ്യമാകൂ. 2025 നവംബർ 12 വരെ, ഒരു ദിവസത്തേക്ക് രണ്ട് റൗണ്ട് ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്- ഒന്ന് രാവിലെയും മറ്റൊന്ന് വൈകുന്നേരവും; നവംബർ 22 വരെ ഇത് മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിപ്പിക്കും. ആവശ്യവും യാത്രക്കാരുടെ എണ്ണവും അനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിച്ചേക്കാം. 

കപ്പലുകളിൽ സ്റ്റാൻഡേർഡ്, വിഐപി സീറ്റുകളുണ്ട്. ഒരു യാത്രയിൽ 28–32 യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. എല്ലാ യാത്രകളും ഇരു രാജ്യങ്ങളുടെയും സുരക്ഷാ, കസ്റ്റംസ് പ്രോട്ടോക്കോളുകൾക്ക് വിധേയമാണെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading