പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും; ഒമാനില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

oman al 1

മസ്‌കത്ത്: ഒമാനില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പ്രവാസികളുടെ എല്ലാ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും നിയമിക്കണമെന്ന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം പൂര്‍ത്തിയാക്കണം. സ്വദേശി ജീവനക്കാരന്‍ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.

മുഴുവന്‍ കമ്പനികളും നിശ്ചിത സ്വദേശിവത്കരണ നിരക്കും പാലിക്കണം. പ്രമേയം പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു വര്‍ഷം പിന്നിട്ട എല്ലാ കമ്പനികളും സ്വദേശിയെ നിയമിച്ച് കമ്പനിയുടെ സ്റ്റേറ്റസ് ക്രമീകരിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ് നല്‍കല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ എന്നിവയില്‍ നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading