തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം ആരംഭിച്ചു. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെന്‍സിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.
കുവൈത്തില്‍ നിന്നുള്ള പ്രവാസികളെ എന്റോള്‍മെന്റിന് സഹായിച്ചുകൊണ്ട് നോര്‍ക്ക റൂട്‌സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 3 .45 വരെ ഈ സംവിധാനം പ്രവര്‍ത്തിക്കും. നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാള്‍ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
