ആധാറിന്റെ ‘പുതിയ മുഖം’ നിങ്ങള്‍ക്കുമാകാം..മത്സരം നടത്താന്‍ സര്‍ക്കാര്‍; വിജയിയെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപ

1q 83

ഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ ഔദ്യോഗിക ആധാര്‍ മാസ്‌കോട്ട് സൃഷ്ടിക്കാന്‍ ക്ഷണിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). രാജ്യവ്യാപകമായി മാസ്‌കോട്ട് ഡിസൈന്‍ മത്സരം നടത്താനാണ് തീരുമാനം. സര്‍ക്കാരിന്റെ കീഴിലുള്ള മൈഗവ് പ്ലാറ്റ്ഫോമില്‍ ഒക്ടോബര്‍ 31 വരെയാണ് മത്സരം നടക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മാസ്‌കോട്ട് തയ്യാറാക്കിയവര്‍ക്ക് 1 ലക്ഷം രൂപയാണ് സമ്മാനം.

ആധാറിന്റെ കാതലായ മൂല്യങ്ങളായ വിശ്വാസം, ഉള്‍ക്കൊള്ളല്‍, ശാക്തീകരണം, ഡിജിറ്റല്‍ നവീകരണം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്തവും അവിസ്മരണീയവുമായ മാസ്‌കോട്ട് വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും, വ്യക്തികള്‍ക്കും ടീമുകള്‍ക്കും മത്സരിക്കാം. ഓരോരുത്തര്‍ക്കും ഒരു മാസ്‌കോട്ട് ഡിസൈന്‍ സമര്‍പ്പിക്കാം, അതോടൊപ്പം ഒരു കണ്‍സെപ്റ്റ് നോട്ടും മാസ്‌കോട്ടിന്റെ പേരും സമര്‍പ്പിക്കണം. MyGov മത്സര പേജ് വഴിയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. മത്സരത്തിനുള്ള ഫോര്‍മാറ്റും മത്സരവുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങളെല്ലാം ഔദ്യോഗിക പ്രസ്താവനയിലും വെബ്സൈറ്റിലും ലഭ്യമാണ്.

വിവിധ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഡിസൈന്‍ വിജയിലെ തിരഞ്ഞെടുക്കുക. സര്‍ഗാത്മകത-മൗലികത-വ്യതിരിക്തത(30 %), ആധാറിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും(25%), സൗന്ദര്യാത്മകത-ആഗോളതലത്തില്‍ ശ്രദ്ധ നേടാനുള്ള സാധ്യത-ലളിതമായ ഘടന(25%), വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രൂപഘടന(20 %) എന്നിങ്ങനെയായിരിക്കും ഇവയുടെ മൂല്യനിര്‍ണയം നടത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading