ഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോള്‍ ആണോ മധ്യസ്ഥനെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നും, പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റുകയും ചെയ്തു. അതിനിടയില്‍ പുതിയ സംഭവങ്ങള്‍ ഉണ്ടായാല്‍ കേസ് കോടതി പരിഗണിക്കും.
നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ.പോള്‍ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും, പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന വധശിക്ഷ ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും കുടുംബം തയാറായിരുന്നില്ല. 2017ലാണ് തലാല്‍ കൊല്ലപ്പെട്ടത്. 2020 ല്‍ യെമന്‍ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷക്ക് ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
