പെട്രോള്‍ പമ്പില്‍ വച്ച് ട്രക്കിന് തീപിടിച്ചു; സാരമായി പൊള്ളലേറ്റിട്ടും ചാടികയറി സാഹസികമായി വന്‍ ദുരന്തം ഒഴിവാക്കി സൗദി യുവാവിന്റെ ഇടപെടല്‍, വൈറലായി വീഡിയോ

1q 137

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പില്‍ വച്ച് തീപിടിച്ച ട്രക്കില്‍ സാഹസികമായി ചാടികയറി ഓടിച്ചു മാറ്റി വലിയൊരു ദുരന്തമൊഴിവാക്കി സൗദി യുവാവ്. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലാണ് സംഭവം. സൗദി പൗരന്‍ മാഹിര്‍ ഫഹദ് അല്‍ ദല്‍ബാഹിയാണ് സാരമായ പൊള്ളലേറ്റിട്ടും അതിസാഹസികമായി പ്രവര്‍ത്തിച്ച് വന്‍ ദുരന്തം ഒഴിവാക്കിയത്. മൃഗങ്ങളുടെ തീറ്റ നിറച്ച ട്രക്കിലാണ് തീപിടിച്ചത്. കത്തുന്ന ട്രക്കിലേക്ക് യുവാവ് ചാടിക്കയറുന്നതും പെട്രോള്‍ പമ്പില്‍ നിന്ന് അത് ഓടിച്ചുകൊണ്ടുപോകുന്നതിന്റേയും വിഡിയോകളും ഫോട്ടോകളും സാമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്.

ദല്‍ബാഹിയുടെ ധൈര്യത്തെയും ആലോചനയേയും പ്രശംസിക്കുന്നതോടൊപ്പം എല്ലാവരും ഭയപ്പാടോടുകൂടി നിന്നപ്പോള്‍ സ്വയം അപകടകരമായ ദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നല്‍കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. നാട്ടിലേക്കു പോകുന്ന വഴിയിലുള്ള കടയില്‍ നിര്‍ത്തി സാധനം വാങ്ങുന്നതിനിടയിലാണ് പെട്രോള്‍ പമ്പില്‍ ട്രക്കില്‍ തീ ആളിപ്പടരുന്നത് ഇയാള്‍ കണ്ടത്.

ട്രക്ക് ഡ്രൈവര്‍ തീ അണയ്ക്കാന്‍ നോക്കുന്നുണ്ടെങ്കിലും കൈവിട്ടുപോകുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. തീ പടര്‍ന്നാല്‍ പമ്പും അവിടയുള്ള ആളുകളുമൊക്കെ കത്തിച്ചാമ്പലാവും. പമ്പിലെ ഇന്ധന ടാങ്കുകളിലേക്ക് തീപടര്‍ന്നാല്‍ ഒരാള്‍ക്കു പോലും രക്ഷപെടാനാവാത്ത വിധം ആ പ്രദേശത്ത് വലിയ സ്‌ഫോടനം ഉണ്ടായേക്കാം. പിന്നെ ഒന്നും ആലോചിക്കാതെ ഓടിയെത്തി വണ്ടിക്കുള്ളില്‍ ചാടി കയറി ആളികത്തുന്ന ട്രക്ക് പമ്പിനു പുറത്ത് ദൂരത്തേക്ക് ഓടിച്ചു മാറ്റുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ദല്‍ബാഹി പറഞ്ഞു.

അല്‍ ദല്‍ബാഹിയുടെ മുഖത്തും, തലയിലും കൈകാലുകളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഉടനെ റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് ദല്‍ബാഹിയെ കൊണ്ടുപോയി. നിലവില്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങളുടെ ചികിത്സയില്‍ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading