മസ്‌കത്ത്: പ്രവാസികള്‍ക്ക് തിരിച്ചടി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കത്ത്- കണ്ണൂര്‍ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെ മാത്രമാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്ന വിവരങ്ങള്‍ ഇന്‍ഡിഗോ ഔദ്യോഗികകമായി അറിയിച്ചിട്ടില്ല.
അതേസമയം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങി. സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ കുറയും എന്ന വിലയിരുത്തലിലാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.
ഒമാനില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ മേയ് പകുതിയോടെയാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റും ലഭ്യമായിരുന്നു. കണ്ണൂര്‍ സെക്ടറിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നതോടെ മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് മാത്രമായി ചുരുങ്ങും. പ്രതിദിനം സര്‍വീസ് ലഭ്യമാണെങ്കിലും ടിക്കറ്റ് നിരക്ക് ഉയരാന്‍ ഇത് ഇടയാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
