ദുബായ്: ദുബായില്‍ അപൂര്‍വ്വ ‘പിങ്ക് ഡയമണ്ട്’ വജ്രം മോഷ്ടിക്കാന്‍ ശ്രമം. 25 മില്യണ്‍ ഡോളര്‍ (91.8 മില്യണ്‍ ദിര്‍ഹം) വിലമതിക്കുന്ന അപൂര്‍വമായ പിങ്ക് വജ്രം മോഷ്ടിക്കാനുള്ള ശ്രമം ദുബായ് പോലീസ് പരാജയപ്പെടുത്തി. ഏഷ്യന്‍ വംശജരായ മൂന്ന് പേര്‍ അറസ്റ്റിലായി.
ഒരു വര്‍ഷം നീണ്ടുനിന്ന പദ്ധതിയിലൂടെയാണ് കവര്‍ച്ച ശ്രമം നടന്നത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വെറും എട്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രത്നങ്ങള്‍ വാങ്ങനെന്ന വ്യാജേന എത്തിയവരായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്.
വില്‍പ്പനക്കായാണ് മറ്റൊരു രാജ്യത്ത് നിന്ന് അപൂര്‍വ രത്നങ്ങള്‍ ദുബായില്‍ എത്തിച്ചത്. ഇതറിഞ്ഞ മൂന്ന് പേര്‍ രത്നങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് രത്ന വ്യാപാരിയെ സമീപിക്കുകയായിരുന്നു. ഒരു തരത്തിലുളള സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഇടപടല്‍. ആഡംബര കാറിലായിരുന്നു സംഘം എത്തിയത്. വജ്രങ്ങളുടെ മൂല്യം പരിശോധിക്കാനായി ഒരു വിദഗ്ധനെയും ഒപ്പം കൂട്ടിയിരുന്നു. അപൂര്‍വ രത്നങ്ങള്‍ രത്ന വ്യാപാരിയുടെ സാന്നിധ്യത്തില്‍ സംഘം വിശദമായി പരിശോധിച്ചു. ഇതിനിടിയില്‍ ഇവര്‍ രത്നവുമായി മുങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ രത്നം ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പദ്ധതി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
