ഡല്‍ഹി: രാജ്യത്തെ വോട്ടര്‍പ്പട്ടികാ ക്രമക്കേടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രതിപക്ഷ എംപിമാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യം എംപിമാര്‍ അണിനിരന്നായിരുന്നു പ്രതിഷേധ മാര്‍ച്ച്. മോദി ചോര്‍ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുന്‍നിരനേതാക്കളടക്കം 300 എം പിമാര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
രാവിലെ 11.30 ഓടെ പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി ആരംഭിച്ച മാര്‍ച്ച് വഴിയില്‍ പൊലീസ് തടഞ്ഞു. ഇതോടെ റോഡില്‍ കുത്തിയിരുന്ന് എംപി മാര്‍ പ്രതിഷേധിച്ചു. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ വാഹനത്തിലിരുന്നും പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പൊലീസ് വാഹനത്തിലേക്ക് കയറിയത്.
അതേസമയം ഇലക്ഷന്‍ കമ്മീഷനെ കാണാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിച്ചു. മുപ്പത് എംപിമാര്‍ക്ക് മാത്രം കാണാന്‍ കമ്മീഷന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
