വിമാനത്തിലാകെ പുക നിറഞ്ഞു, ലാന്‍ഡ് ചെയ്യാന്‍ നാല് മണിക്കൂര്‍ മാത്രം ശേഷിക്കേ പവര്‍ ബാങ്കിന് തീപിടിച്ചു

1q 72

ആംസ്റ്റര്‍ഡാം: വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കിന് തീപിടിച്ചു. ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനത്തിലാണ് പവര്‍ ബാങ്കിന് തീപിടിച്ചത്. ഓവര്‍ഹെഡ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

വിമാനത്തിനുള്ളില്‍ നിറയെ പുക നിറഞ്ഞപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഭവം നടക്കുമ്പോള്‍ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മുന്‍പായിരുന്നു സംഭവം.

അതേസമയം പവര്‍ ബാങ്കിന് തീപിടിത്ത് വിമാനത്തില്‍ പുക ഉയര്‍ന്നെന്നും ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുകയും തീ നിയന്ത്രണവിധേയമാക്കിയതായും എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റര്‍ഡാമില്‍ ലാന്റ് ചെയ്യുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്

  • ഹോര്‍മുസ് വീണ്ടും അടച്ചു

  • അമേരിക്കന്‍ പ്രസിഡൻ്റ് ഇനി ഉപയോഗിക്കുന്നത് ഖത്തറിൻ്റെ സമ്മാനം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading