അബുദാബി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി സിറ്റി ചെക്ക് ഇന്‍ സേവനമാരംഭിച്ചു. അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം ലഭിക്കും. മൊറാഫിഖ് ഏവിയേഷന്‍ സര്‍വീസസ് ആണ് സേവനം നല്‍കുന്നത്.
ഇന്നു മുതല്‍ എയര്‍പോര്‍ട്ടില്‍ പോകാതെ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അങ്ങനെ ബാഗേജുകള്‍ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്നവര്‍ക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാം. അബുദാബിയില്‍ മീന ക്രൂസ് ടെര്‍മിനലിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക് ഇന്‍ സൗകര്യമുള്ളത്.
മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐനിലെ കുവൈത്താത്ത് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ചെക്ക് ഇന്‍ സൗകര്യമുണ്ട്. അല്‍ഐനില്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് സിറ്റി ചെക് ഇന്‍ സൗകര്യം ആരംഭിക്കുക. അല്‍ഐന്‍ കേന്ദ്രത്തില്‍ സിറ്റി ചെക്ക് ഇന്‍ യാത്രയ്ക്ക് 7 മണിക്കൂര്‍ മുന്‍പ് ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
