ദോഹ: ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ രണ്ട് മാസത്തേക്ക് കിംഗ് ഫിഷ് പിടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള വാര്‍ഷിക നിരോധനം രാജ്യത്ത് പ്രാബല്യത്തില്‍ വരും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പ് അറിയിച്ചു.
ഈ കാലയളവില്‍, ഗില്‍ വലകള്‍ ഉപയോഗിച്ച് കിംഗ്ഫിഷിനെ പിടിക്കരുത്. കിംഗ്ഫിഷ് മത്സ്യബന്ധന വലകള്‍ കച്ചവടം ചെയ്യുന്നതിനും ഗതാഗതം ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തും.
ലൈന്‍ ഫിഷിംഗ് മാത്രമേ നിരോധന കാലയളവില്‍ അനുമതി ലഭിക്കൂ. മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
