ഖത്തറിലെ ഫോട്ടോഗ്രഫര്‍മാരെ ഇതിലേ….ദോഹ ഫോട്ടോഗ്രഫി അവാര്‍ഡിന് അപേക്ഷിക്കാം

1q 74

ദോഹ: ദോഹ ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള ആദ്യ പതിപ്പിന് അപേക്ഷ സ്വീകരിക്കുന്നതായി സാംസ്‌കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഖത്തര്‍ ഫോട്ടോഗ്രഫി സെന്റര്‍ അറിയിച്ചു.

ഓഗസ്റ്റ് പത്ത് മുതല്‍ ഒക്ടോബര്‍ 2 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഖത്തറിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രഫര്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ആറ് വിഭാഗങ്ങളില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകള്‍ എടുത്തുകാണിക്കുന്ന ഫോട്ടോകള്‍ ‘ഖത്തര്‍ വിഭാഗത്തിലും’, ജനറല്‍-കളര്‍ കാറ്റഗറി, ജനറല്‍-ബ്ലാക്ക് ആന്റ് വൈറ്റ് കാറ്റഗറി, സ്‌പെഷ്യല്‍ തീ- ഇമോഷന്‍സ് കാറ്റഗറി, സ്‌റ്റോറി ടെല്ലിംഗ് കാറ്റഗറി തുടങ്ങിയ വിഭാഗങ്ങളില്‍ എന്‍ട്രികള്‍ നല്‍കാവുന്നതാണ്.

2 മില്യണ്‍ റിയാലില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കും. ഖത്തര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 3,00,000 റിയാലോളം സമ്മാനത്തുക ലഭിക്കും. മറ്റ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 1,50,000 റിയാലും രണ്ടാം സ്ഥാനത്തിന് 1,00,000 റിയാലും മൂന്നാം സ്ഥാനത്തിന് 75,000 റിയാലും സമ്മാനമായി ലഭിക്കും.

പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോകളാണ് അവാര്‍ഡിന് പരിഗണിക്കുക. എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച ഫോട്ടോകള്‍ പരിഗണിക്കില്ല. ചിത്രങ്ങളില്‍ ലോഗോകളും വാട്ടര്‍മാര്‍ക്കുകളും ഉണ്ടായിരിക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading