ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രത

1q 81

കുവൈത്ത് സിറ്റി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് മേല്‍ അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കുവൈത്തും ബഹ്‌റൈനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളിലും യുഎസിന്റെ സൈനികത്താവളങ്ങള്‍ ഉള്ളതിനാല്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ജാഗ്രതയിലാണ്. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിച്ചത്.

നിലവിലെ യുദ്ധ സാഹചര്യം രാജ്യാതിര്‍ത്തികളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ഇരു രാജ്യങ്ങളും പൂര്‍ണസജ്ജമായി കഴിഞ്ഞു. രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അടിയന്തര പദ്ധതികള്‍ ഇരു രാജ്യങ്ങളും എല്ലാ മേഖലകളിലും സജീവമാക്കി.

പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിര്‍ദേശം. ബഹ്‌റൈനിലെ സര്‍ക്കാര്‍ ജീവനക്കാരിലെ 70 ശതമാനം പേര്‍ക്കും ഇന്ന് മുതല്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading