ദോഹ: രാജ്യത്തെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍റ്റില്‍ ബൈ& ഗെറ്റ് ക്യാഷ്& കാര്‍ മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ ഖത്തര്‍ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ സുതാര്യമായ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ബമ്പര്‍ സമ്മാനമായ പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാര്‍ വിജയിയെയും 5000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസിനായുള്ള പത്ത് ഭാഗ്യശാലികളെയും തിരഞ്ഞെടുത്തു. മൂന്നു മാസക്കാലയളവില്‍ നീണ്ടുനിന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് മൊത്തം രണ്ട് ലക്ഷം ഖത്തര്‍ റിയാലിന്റെ ക്യാഷ് പ്രൈസും ബമ്പര്‍ സമ്മാനമായി ജെടൂര്‍ കാറുമാണ് ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നത്. ഖത്തറിലെ എല്ലാ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് / ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നു.
ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബി.സി, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി.ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ സുമേഷ് തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.
ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി പുതിയ സമ്മാന പദ്ധതികളുമായി പുതിയ പ്രൊമോഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
