റിയാദ്: സൗദി അറേബ്യയില്‍ ഗതാഗത നിയമ ലംഘനങ്ങളുടെ പട്ടികയില്‍ പുതിയൊരു കുറ്റം കൂടി ഉള്‍പ്പെടുത്തി. വാഹനങ്ങള്‍ ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമായി ഇനിമുതല്‍ കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
വാഹനങ്ങളുടെ എന്‍ജിന്‍ ഓഫാക്കാതെ ഡോര്‍ തുറന്നിട്ടിട്ട് പോയാല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. വാഹനത്തില്‍ ന്ന് പുറത്തിറങ്ങിപ്പോകുന്നതിന് മുമ്പായി എന്‍ജിന്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
