റിയാദ്: ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനം, ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ടിഷ്യു പേപ്പറിലായിരുന്നു സന്ദേശം എഴുതിയിരുന്നത്. ഉടന്‍ തന്നെ വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കുകയും യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിന്റെ ഒരു വശത്തേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ലഗേജുകള്‍ എടുക്കാന്‍ യാത്രക്കാരെ അനുവദിച്ചില്ല. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരെ ടെര്‍മിനലിലേക്ക് കൊണ്ടുപോയി. വിമാനത്തിലെ പരിശോധനകള്‍ മൂന്നര മണിക്കൂറിലേറെ നീണ്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
