ആശങ്ക വേണ്ട; ഖത്തറില്‍ വായുവിലേയും ജലത്തിലേയും റേഡിയേഷന്‍ സാധാരണ നിലയില്‍

qatar al

ദോഹ: രാജ്യത്തെ വായു, ജലാശയങ്ങള്‍ എന്നിവയിലെ റേഡിയേഷന്‍ അളവ് സാധാരണ നിലയിലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിന്റെ വായുവിലോ പ്രാദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന്‍ അളവ് കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ദേശീയ റേഡിയേഷന്‍ മോണിറ്ററിംഗ് ആന്‍ഡ് ഏര്‍ലി വാണിംഗ് നെറ്റ്വര്‍ക്ക് വഴി രാജ്യത്തെ കര, സമുദ്ര സ്റ്റേഷനുകള്‍ റേഡിയേഷന്‍ അളവ് നിരീക്ഷിക്കുകയും റേഡിയേഷന്‍ അളവില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ എല്ലാം സാധാരണ നിലയിലാണെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like