റിയാദ്: സൗദി അറേബ്യയില്‍ എക്‌സിറ്റ്, റീ-എന്‍ട്രി വിസകള്‍ റദ്ദാക്കിയാല്‍ അടച്ച ഫീസ് തിരികെ ലഭിക്കില്ല. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ് (ജവാസത്ത്) ഇക്കാര്യം വ്യക്തമാക്കി. എക്‌സിറ്റ്, റീ-എന്‍ട്രി പെര്‍മിറ്റ് റദ്ദാക്കിയാല്‍ വിസ ഫീസ് തിരികെ ലഭിക്കുമോ എന്ന് ഒരു താമസക്കാരന്റെ ചോദ്യത്തിനാണ് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
നിലവിലെ ചട്ടങ്ങള്‍ പ്രകാരം, സിംഗിള്‍ എക്സിറ്റ്, റീ-എന്‍ട്രി വിസയ്ക്കുള്ള ഫീസ് 200 സൗദി റിയാലാണ്, രണ്ട് മാസം വരെ സാധുതയുള്ളതാണ് ഈ വിസ. താമസക്കാരന്റെ പെര്‍മിറ്റിന്റെ (ഇഖാമ) സാധുതയുള്ള ഓരോ അധിക മാസത്തിനും 100 സൗദി റിയാല്‍ അധികമായി നല്‍കണം. ഒന്നിലധികം എക്സിറ്റ്, റീ-എന്‍ട്രി വിസകള്‍ക്ക്, മൂന്ന് മാസം വരെ 500 റിയാലും അധികമായി ഓരോ മാസത്തിനും 200 റിയാലുമാണ് ഫീസ്.
സൗദി അറേബ്യയ്ക്ക് പുറത്തുള്ള താമസക്കാര്‍ക്ക് വിസ നീട്ടേണ്ടി വന്നാല്‍, സിംഗിള്‍ എക്സിറ്റ്, റീ-എന്‍ട്രി വിസ നീട്ടലിന് (ഒരു മാസത്തേക്ക് സാധുതയുള്ളത്) 200 റിയാലായി എക്സ്റ്റന്‍ഷന്‍ ഫീസ് ഇരട്ടിയാക്കും, ഒന്നിലധികം വിസ നീട്ടലിന് 400 റിയാലായി ഇരട്ടിയാക്കും. ഈ നടപടികളെല്ലാ അബ്ഷര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ചെയ്യാന്‍ കഴിയും
അതേസമയം ഉംറ വിസകള്‍്കക് നുസുക് മസാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള താമസ രേഖകള്‍ ( ഹൗസിംഗ് ഡോക്യുമെന്റേഷന്‍) ആവശ്യമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. താമസ കാര്‍ ഉണ്ടെങ്കില്‍ മാത്രമേ ഉംറ വിസകള്‍ അനുവദിക്കൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
