ദോഹ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന അറിയിപ്പുമായി വിമാനത്താവളങ്ങള്‍. പല രാജ്യങ്ങളും വ്യോമപാത അടച്ചതിനാല്‍ വിവിധ വിമാന സര്‍വീസുകള്‍ താളം തെറ്റാന്‍ സാധ്യതയുണ്ട്.
ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതിനാല്‍ യാത്രക്കാര്‍ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
യുഎഇയും നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടും മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനം റദ്ദാക്കിയിട്ടുണ്ടോയെന്നും വൈകുമോയെന്നും യാത്രക്കാര്‍ ഉറപ്പാക്കണമെന്നും ഷാര്‍ജ വിമാനത്താവളം മുന്നറിയിപ്പ് നല്‍കി. തടസ്സരഹിതമായ യാത്രക്കായി അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചതിനാല്‍ വിമാന സര്‍വിസ് ഷെഡ്യൂളുകള്‍ മാറാന്‍ സാധ്യതയുണ്ടെന്ന് സൗദി അറേബ്യയിലെ വിമാനത്താവള അധികൃതരും അറിയിച്ചു. നിലവില്‍ നിരവധി വിമാന സര്‍വീസുകള്‍ തടസം നേരിടുന്നുണ്ട്. അതുകൊണ്ട് സൗദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലാ യാത്രക്കാരും അതത് വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് നിലവിലെ സ്ഥിതി മനസിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിലും സമാനമായ നിര്‍ദേശം ഉണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
