ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുട്ടികള്‍ക്കും ഇ-ഗേറ്റ് പ്രവേശനം അനുവദിക്കും. ഇതിലൂടെ ഫാമിലി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കണ്ണ് സ്‌കാനിംഗ്, ഫിംഗര്‍ പ്രിന്റിംഗ്, മുഖം തിരിച്ചറിയല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കി ഇ-ഗേറ്റുകളിലൂടെ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം.
ഏഴ് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള കുട്ടികള്‍ക്ക് ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം. 120 നും 130 സെന്റീമീറ്ററിനും ഇടയില്‍ ഉയരമുണ്ടായിരിക്കണം. കുട്ടിയുടെ പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി എന്നിവയില്‍ വ്യക്തവും സിസ്റ്റം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഫോട്ടോ ഉണ്ടായിരിക്കണം.
അതേസമയം മെട്രാഷിലൂടെ കുട്ടിക്ക് യാത്രാ അനുമതി നേടിയിരിക്കണം എന്നാണ് പ്രധാനം. മാതാപിതാക്കളോ രക്ഷിതാവോ ഇത് പൂര്‍ത്തിയാക്കിയിരിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
