ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ വന്‍ തൊഴിലവസരം.അടുത്ത രണ്ട് വര്‍ഷത്തിനകം പുതിയതായി 1,500 പൈലറ്റുമാരെ കൂടി നിയമിക്കും. ഇതില്‍ 2025ല്‍ തന്നെ 550ലേറെ പേരെ പുതിയതായി നിയമിക്കും. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കീഴില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ എണ്ണം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചത്. ലോക പൈലറ്റ് ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. നിലവില്‍ 4,600 പൈലറ്റുമാരാണ് എമിറേറ്റ്‌സ് എയര്‍ലൈന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ വര്‍ഷം എമിറേറ്റ്സിന്റെ റിക്രൂട്ട്മെന്റ് ടീം ലോകത്തെങ്ങുമുള്ള 40 ലേറെ നഗരങ്ങളില്‍ റോഡ്ഷോകള്‍ സംഘടിപ്പിക്കും. 550 ല്‍ അധികം പൈലറ്റുമാരെ നിയമിക്കുക എന്നതാണ് റോഡ് ഷോയുടെ ലക്ഷ്യം. 2022 ന്റെ തുടക്കം മുതല്‍ ഇതുവരെ ഏകദേശം 2,000 പുതിയ പൈലറ്റുമാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. എമിറേറ്റ്സിന്റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എന്‍ട്രി ക്യാപ്റ്റന്‍സ്, ആക്‌സിലറേറ്റഡ് കമാന്‍ഡ്, ഫസ്റ്റ് ഓഫിസേഴ്സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്സ് നോണ്‍-ടൈപ്പ് റേറ്റഡ് എന്നിവയില്‍ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
