ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചതിന് പിന്നാലെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശങ്ങളുമായി ഡിജിസിഎ. അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം കൂടുതന്നതിനാലും സമയങ്ങളില്‍ മാറ്റം വരുന്നതിനാലും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമന്ന് ഡിജിസിഎ അറിയിച്ചു. ഇതോടെ വിമാനങ്ങളുടെ സമയങ്ങളിലും റൂട്ടുകളിലും മാറ്റമുണ്ടാകുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശവുമായി ഡിജിസിഎ രംഗത്തെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്.
വിമാനക്കമ്പനികള്‍ അവരുടെ സേവനങ്ങളും യാത്രക്കാരുമായുള്ള ആശയവിനിമയവും മെച്ചപ്പെടുത്തണം. വിമാന യാത്രയുടെ ദൈര്‍ഘ്യം കൂടുന്നതിനാല്‍ ഇന്ധനം നിറക്കുന്നതിനുള്‍പ്പടെ വരുന്ന മാറ്റങ്ങള്‍ കൃത്യമായി യാത്രക്കാരെ അറിയിച്ചിരിക്കണം. യാത്രയ്ക്കിടെ ആവശ്യമായ ഭക്ഷണം, കുടിവെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കണം.
യാത്രയ്ക്കിടെ അടിയന്തരമായി(യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുകയോ മറ്റോ ചെയ്താല്‍) എവിടെയെങ്കിലും വിമാനം ഇറക്കേണ്ടി വന്നാല്‍ അതിന് തയ്യാറായിരിക്കണം. യാത്രക്കാര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കണം. മറ്റ് എയര്‍ലൈന്‍ ഡിപ്പാര്‍ട്ട്മെന്റുകളുമായുള്ള ആസൂത്രണവും ഏകോപനവും ഉറപ്പാക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
