വത്തിക്കാന്‍ സിറ്റി: പാപ്പയ്ക്ക് വിട. കത്തോലിക്ക സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ലോകം വിട നല്‍കി. പാപ്പയുടെ ആഗ്രഹം പോലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ പാപ്പയ്ക്ക് അന്ത്യവിശ്രമം. സാന്താ മറിയ മജോറ ബസലിക്കയിലാണ് പാപ്പയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. തന്റെ ശവകുടീരം അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി, നിലത്തായിരിക്കണം എന്നായിരുന്നു പാപ്പയുടെ ആഗ്രഹം. ഇത് തന്റെ മരണപത്രത്തില്‍ പറഞ്ഞിരുന്നു. സ്വകാര്യമായിട്ടായിരുന്നും സംസ്‌കാരം ചടങ്ങുകള്‍ നടന്നത്. 50ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ ചടങ്ങില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു സംസ്‌കാര ശുശ്രൂഷകളുടെ തുടക്കം. അന്തിമോപചാരമര്‍പ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്നാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകള്‍ക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്രയായി എത്തിച്ചു. വിലാപയാത്രയിലുടനീളം വഴിനീളെ വെള്ളപ്പൂക്കളുമായി ജനസാഗരമാണ് കാത്തിരുന്നത്. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അര്‍ധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
