കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
‘വേ ടു നികാഹ്’എന്ന ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡി ഉണ്ടാക്കി അംഗത്വം എടുത്തായിരുന്നു തട്ടിപ്പ്. ആലപ്പുഴക്കാരിയായ യുവതിയില്‍ നിന്ന് 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിതയും ഭര്‍ത്താവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ഒന്നാം പ്രതിയായ നിതയുടെ ഭര്‍ത്താവ് വിദേശത്താണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
