ദോഹ: റമദാന്‍ മാസത്തില്‍ റെഡ് മീറ്റിന് സബ്സിഡി നല്‍കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ് മീറ്റിന് സബ്സിഡി നല്‍കുന്നതിനുമുള്ള ദേശീയ സംരംഭം ഇന്ന് മുതല്‍ ആരംഭിക്കും, റമദാന്‍ മാസാവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
റമദാനില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ റെഡ് മീറ്റിന്റെ (ചുവന്ന മാംസം) ലഭ്യത ഉറപ്പാക്കുകയും വിതരണവും ഡിമാന്‍ഡും സന്തുലിതമാക്കുകയും പ്രാദേശിക വിപണികളില്‍ വില സ്ഥിരത കൈവരിക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകളെ സബ്സിഡി നിരക്കില്‍ പൗരന്മാര്‍ക്ക് വില്‍ക്കുന്നതിനും ഒരു ഐഡി കാര്‍ഡിന് രണ്ട് ആടുകള്‍ എന്ന നിരക്കില്‍ പ്രാദേശിക ആടുകള്‍ക്ക് 1,000 റിയാലും ഇറക്കുമതി ചെയ്ത ആടുകള്‍ക്ക് 1,000 റിയാലുമാണ് നിരക്ക്. അല്‍ ഷമാല്‍, അല്‍ ഖോര്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ, അബു നഖ്ല എന്നീ പ്രദേശങ്ങളിലെ വിദാമിന്റെ അറവുശാലകള്‍ വഴിയും കമ്പനിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയും വാങ്ങാനാകുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഗുണഭോക്താക്കള്‍ക്കായി എയര്‍ കണ്ടീഷന്‍ഡ് ടെന്റ് ഉണ്ടാകും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കശാപ്പ്, മുറിക്കല്‍, പാക്കേജിംഗ് എന്നിവയ്ക്ക് 16 ഖത്തര്‍ റിയാലും പോര്‍ട്ടര്‍ സേവനങ്ങള്‍ക്ക് 34 ഖത്തര്‍ റിയാലും പ്രത്യേക വൗച്ചറുകളിലൂടെ ചുമത്തും. എന്തെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കോള്‍ സെന്റര്‍ വഴിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും പരാതികളും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
