മസ്‌കത്ത്: ഒമാനില്‍ 2025 ജൂണ്‍ 1 മുതല്‍ എക്സൈസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ ഏര്‍പ്പെടുത്തുന്നു. ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, മധുരമുള്ള പാനീയങ്ങള്‍ എന്നിവ ഒഴികെയുള്ള മറ്റ് എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് ഇല്ലെങ്കില്‍ നിരോധിക്കുമെന്ന് ഒമാന്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
2019 ജൂണില്‍ ആദ്യമായി അവതരിപ്പിച്ച ഒമാനിലെ എക്സൈസ് നികുതി സമ്പ്രദായത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഈ നീക്കം. ശീതളപാനീയങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍, സിഗരറ്റുകള്‍, പുകയില ഡെറിവേറ്റീവുകള്‍ തുടങ്ങിയ ചരക്കുകള്‍ക്ക് എക്‌സൈസ് നികുതി ബാധകമാണ്.
ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സംവിധാനത്തിലൂടെ ഉല്‍പ്പാദനം മുതല്‍ അന്തിമ വില്‍പ്പന വരെ എക്‌സൈസ് സാധനങ്ങള്‍ ഡിജിറ്റലായി ട്രാക്ക് ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയും. ഇതിലൂടെ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ തടയാനും സാധിക്കും. നികുതി പിരിവിലും നികുതി വെട്ടിപ്പ് തടയുന്നതിലും വാണിജ്യ വഞ്ചനയില്‍ നിന്നും നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിലും ലക്ഷ്യമിട്ടാണ് നടപടി.
പുകയില, പുകയില ഉത്പന്നങ്ങള്‍, പന്നിയിറച്ചി ഉല്‍പന്നങ്ങള്‍, ലഹരിപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് 100 ശതമാനം നികുതിയും പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്കും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും 50 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
