ഡൽഹി: വിമാനയാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവദിക്കുന്ന ഹാൻഡ് ലഗ്ഗേജ് പരിധിയിൽ മാറ്റം വരുത്തി ചില വിമാനകമ്പനികൾ. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) ഹാൻഡ് ബാഗേജ് നയത്തിലാണ് പുതിയമാറ്റം. BCASന്റെ പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്. അധിക ബാഗേജുണ്ടെങ്കിൽ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം.
എയർ ഇന്ത്യയുടെ നയം അനുസരിച്ച് ഇക്കോണമി അല്ലെങ്കിൽ പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗേജ് അനുവദിക്കും, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുകയാണെങ്കിൽ 10 കിലോ വരെ തൂക്കമുള്ള ബാഗേജ് അനുവദിക്കുന്നതാണ്. 21.6 ഇഞ്ച് ഉയരം, 15.7 ഇഞ്ച് നീളം, 7.8 ഇഞ്ച് വീതി എന്നീ വലിപ്പങ്ങളിലുള്ള ഹാൻഡ് ബാഗേജ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വലിപ്പം കൂടിയാൽ അധിക ചാർജ് നൽകേണ്ടി വരും. അധികമായി ലാപ്ടോപ് ബാഗ് അനുവദിക്കില്ല.
ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി 7 കിലോഗ്രാം ഭാരമുള്ള ക്യാബിൻ ബാഗിനൊപ്പം 3 കിലോയിൽ താഴെ ഭാരമുള്ള ചെറിയ ബാഗ് കൂടി കൈവശം കരുതാം. ലേഡീസ് പഴ്സ്, ചെറിയ ലാപ്ടോപ് ബാഗ് എന്നവയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്താം.
പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ, എയർപോർട്ട് സുരക്ഷാ ചുമതലയുള്ള BCASഉം CISFഉം ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതിനെ തുടർന്നാണ് വിമാനക്കമ്പനികളും സമാന സമീപനം സ്വീകരിക്കാൻ നിർബന്ധിതരായത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
