ദോഹ: ഖത്തറില്‍ അല്‍ വഖ്റ, ദാല്‍ അല്‍ ഹമാം പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നു. പാര്‍ക്കുകളില്‍ എല്ലാ അറ്റകുറ്റപ്പണികളും പുനരധിവാസവും പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഇവന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഷെയ്ഖ് സഹീം ബിന്‍ അബ്ദുല്ല ബിന്‍ ഖാസിം അല്‍താനി വ്യക്തമാക്കി.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ പ്രദേശങ്ങളില്‍ ഹരിത ഇടങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ്രാദേശിക അറബിക് ദിനപത്രമായ അരായയോട് പറഞ്ഞു. അല്‍ തമീദ് പാര്‍ക്ക്, അല്‍ സുഡാന്‍ പാര്‍ക്ക്, റാസ് നസ പാര്‍ക്ക് എന്നീ മൂന്ന് പുതിയ പാര്‍ക്കുകള്‍ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. നടത്തം, സൈക്ലിംഗ് പാതകള്‍, ഇവന്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പാര്‍ക്ക് തുറക്കുന്നത്.
അടുത്തിടെ തുറന്ന റൗദത്ത് അല്‍ ഹമാമ പാര്‍ക്ക്, 1,75,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണിത്. ലോകത്തിലെ ഏറ്റവും നീളമേറിയ എയര്‍ കണ്ടീഷന്‍ഡ് ഔട്ട്‌ഡോര്‍ വാക്കിംഗ് ട്രാക്കും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പൂക്കള്‍ കൊണ്ടുള്ള ക്ലോക്കും ഉള്‍ക്കൊള്ളുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
