റിയാദ് മെട്രോയിലെ യാത്ര; നിയമ ലംഘനങ്ങൾക്ക് 10 മില്യൺ വരെ പിഴ

InShot 20241209 232827127

റിയാദ്: റിയാദ് മെട്രോയിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ചട്ടങ്ങൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 10 ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം യാത്രക്കാരന്റെ മോശം പെരുമാറ്റത്തിലൂടെ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ മണിക്കൂറുകളോളം സർവീസ് നിർത്തിവയ്ക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അപകടമുണ്ടാക്കുന്നതിന് കാരണമാവുന്ന കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ 1.5 ലക്ഷം മുതൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. സർവീസ് നിർത്തിവെക്കുന്നതിനോ തടസപ്പെടുത്തുന്നതിനോ  ഇടയാക്കുന്ന നിയമ ലംഘനങ്ങൾക്ക്  80,000 റിയാൽ മുതൽ ആവർത്തിച്ചാൽ 1 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. സർവീസ് തടസപ്പെടുത്താത്ത തരത്തിലുള്ള നിയമലംഘനത്തിന് 10,000 മുതൽ 75,000 റിയാൽ വരെയും  ആവർത്തിക്കുന്ന പക്ഷം 1 ലക്ഷം റിയാൽ വരെയും പിഴ ചുമത്തും.

സർവീസ് തടസപ്പെടുത്തുന്ന കഠിനമായ സാഹചര്യമുണ്ടാക്കുന്ന  വിധം ഇടപെടലുകൾ നടത്തുന്ന കുറ്റത്തിന്  50,000 മുതൽ 1 ലക്ഷം വരെയും ആവർത്തിക്കുന്ന പക്ഷം1.5 ലക്ഷം റിയാൽ വരെയാണ് പിഴ. ഇത്തരം ഇടത്തരം കേസുകളിൽ 20,000 മുതൽ ആവർത്തിക്കുന്നവർക്ക് 50,000 വരെയും പിഴകിട്ടും. ഈ വിഭാഗത്തിൽ  ഉൾപ്പെടുന്ന ചെറു ലംഘനത്തിന്  1000 മുതൽ 5000 വരെയും ആവർത്തിക്കുന്നവർക്ക്  20, 000 റിയാൽ വരെയും പിഴയാണ് ലഭിക്കുക.

അനധികൃത പരിഷ്കരണവും തടസവുമുണ്ടാക്കുന്ന പ്രവർത്തികൾക്കും പിഴ ചുമത്തും. ഈ വിഭാഗത്തിൽ അതീവ ഗൗരവമായ കുറ്റം ചെയ്യുന്നവർക്ക് ആദ്യ പടിയായി ഒരു ലക്ഷം വരെയും ആവർത്തിക്കുന്നവർക്ക് 1.5 ലക്ഷം മുതൽ 2 ലക്ഷം റിയാൽ വരെയും പിഴ ലഭിക്കും. ഇടത്തരം കുറ്റങ്ങൾക്ക് ഇരുപതിനായിരം മുതൽ അൻപതിനായിരം വരെയും  പിന്നെയും തുടരുന്നവർക്ക് 1 ലക്ഷം വരെ. ചെറു ലംഘനങ്ങൾക്കായി 5,000 മുതൽ 10,000 വരെയും ആവർത്തിക്കുന്ന കുറ്റങ്ങൾക്ക് 50,000 വരെയാണ് പിഴ ചുമത്തും.

റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾക്ക് മനപൂർവ്വം തകരാർ വരുത്തുന്ന വിധമുള്ള നിയമലംഘന കുറ്റങ്ങൾക്ക്  2 വർഷം തടവും, ഇരുപതിനായിരം മുതൽ 5 ലക്ഷം റിയാൽവരെ പിഴയുമുണ്ടാകാം. റെയിൽവേ കേബിളുകൾ മുറിക്കുക, മോഷണം നടത്തുക, അടിസ്ഥാന സംവിധാനത്തിന് കേടുപാടുകൾ വരുത്തുക, പൊതുസുരക്ഷ അപകടത്തിലാക്കുക തുടങ്ങിയ പോലുള്ള ഏറെ ഗൗരവ സ്വഭാവമുള്ള പ്രത്യേക കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിന് 10 ദശലക്ഷം റിയാൽ പിഴ ലഭിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading