ജാഗ്രതൈ;കുവൈത്തിൽ  ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരെ നാടുകടത്തും

InShot 20241209 234405258

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന പ്രവാസികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കിയ ശേഷം നാടുകടത്തും. സ്വദേശികളും വിദേശികളും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഗതാഗതം തടസ്സപ്പെടുത്തുന്നതോ, പൊതുരീതി ലംഘിക്കുന്നതോ, റോഡുകളിൽ തിരക്ക് ഉണ്ടാക്കുന്നതോ ആയ ആഘോഷ മാർച്ചുകളിൽ പങ്കെടുക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading